രാജ്യത്താദ്യമായിമലപ്പുറത്ത് ജുമ നമസ്‌കാരത്തിന് നേതൃത്വം നല്‍കി ഒരു മുസ്ലീം വനിത

 

വണ്ടൂര്‍ : രാജ്യത്താദ്യമായി ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി ഒരു മുസ്ലിം വനിത. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജാമിതയാണ് മലപ്പുറം വണ്ടൂരില്‍ നടന്ന നമസ്‌കാരച്ചടങ്ങില്‍ ചരിത്രം കുറിച്ചത്.

വെള്ളിയാഴ്ച നടക്കുന്ന ജുമുഅ നമസ്‌കാരങ്ങള്‍ക്ക് പുരുഷന്മാരാണു നേതൃത്വം നല്‍കാറുള്ളത്. എന്നാല്‍ ആ പതിവ് തെറ്റിച്ച് ഇവിടെ നമസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജാമിതയാണ്.

പുരുഷന്മാര്‍ തന്നെ നേതൃത്വം നല്‍കണമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലെന്നാണ് ഖുറാന്‍ സുന്നത്ത് സൊസൈറ്റിയുടെ വാദം. നമസ്‌കാരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ജാമിതക്ക് വധഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നത് വരും ദിവസങ്ങളില്‍ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ജാമിത പറഞ്ഞു.

അമേരിക്കയിലെ നവോത്ഥാന മുസ്ലിം വനിതാ നേതാവ് ആമിന വദൂദ് ആണ് ഇതിനുമുമ്പ് ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയ ആദ്യ വനിത.

You must be logged in to post a comment Login