രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം; ഉന്നാവിൽ 20കാരിയെ പീഡിപ്പിച്ച ശേഷം തീ കൊളുത്തി

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. ഉത്തർപ്രദേശിലെ ഉന്നാവിൽ നിന്നാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 20 കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി. അതീവ ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെയായിരുന്നു സംഭവം. റായ്ബറേലിക്ക് പോകുകയായിരുന്ന യുവതിയെ അക്രമിസംഘം ആക്രമിക്കുകയായിരുന്നു. പീഡനത്തിന് ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതായാണ് വിവരം. അഞ്ച് പേരായിരുന്നു അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അക്രമി സംഘം പെൺകുട്ടിയെ മുൻപും പീഡനത്തിനിരയാക്കിയിരുന്നു. ഇതിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് പെൺകുട്ടിയെ പീഡിപ്പിച്ച് തീകൊളുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

You must be logged in to post a comment Login