രാജ്യത്തെ പണപ്പെരുപ്പം ആറ് വർഷത്തിനിടയിലെ ഉയർന്ന നിരക്കിൽ

ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള കണക്ക് പ്രകാരം രാജ്യത്തെ പണപ്പെരുപ്പം ഉയർന്ന നിരക്കിൽ. ജനുവരിയിൽ 7.59 ശതമാനമായി ഉയർന്ന് ആറു വർഷത്തിനിടയിലെ ഉയർന്ന നിരക്കിലെത്തി. 2109 ഡിസംബറിൽ ഇത് 7.35 ശതമാനമായിരുന്നു.

എന്നാൽ, പണപ്പെരുപ്പം നാലുശതമാനമായി നിജപ്പെടുത്താനാണ് റിസർവ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. പച്ചക്കറി, ധാന്യങ്ങൾ തുടങ്ങിയവയുടെ വിലയിലുണ്ടായ വർധനവാണ് പണപ്പെരുപ്പം ഉയരാൻ കാരണമായത്.

അതേസമയം, വ്യാവസായികോത്പാദനം ഡിസംബറിൽ 0.3 ശതമാനം മാത്രമായിരുന്നു.  ഉത്പാദനമേഖലയിലെ മാന്ദ്യമാണ് ഇതിനു കാരണമായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

You must be logged in to post a comment Login