രാജ്യത്ത് തരംഗം സൃഷ്ടിച്ച് മോദി പ്രധാനമന്ത്രി പദത്തിലേയ്ക്ക്

വഡോദര- നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേയ്ക്ക്. ബിജെപിക്ക് ഒറ്റയ്ക്ക് അധികാരത്തിലെത്തുന്നതിനാവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കി. വഡോദരയില്‍ അഞ്ചരലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെ മോദി വിജയിച്ചു. നാലു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് മോദിക്ക് ഇവിടെ. വാരാണസിയിലും മോദി വിജിയിച്ചു.

മോദിയുടെ നേതൃത്വത്തിലായിരുന്നു ബിജെപി ഇപ്രാവശ്യം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം മുന്നേറുന്നു. എക്‌സിറ്റ് പോളുകള്‍ നേരത്തെ തന്നെ ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നു.

അതേസമയം, കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പില്‍ വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 57ല്‍ അധികം സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. യുപിഎ മൊത്തത്തില്‍ 66 ല്‍ അധികം സീറ്റുകളിലും ലീഡ് ചെയ്യുന്നു.

You must be logged in to post a comment Login