രാജ്‌കോട്ട് എകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 36 റണ്‍സ് ജയം

രാജ്കോട്:
രാജ്കോടിൽ നടന്ന രണ്ടാം ഏകദിനത്തിൽ ടോസ് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും
വിജയം സ്വന്തമാക്കി ഇന്ത്യ. ടോസ് നേടിയ ഓസ്ട്രേയിയ ഇന്ത്യയെ ബാറ്റിംഗിന്
അയയ്ക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 340
റൺസ് നേടി. എന്നാൽ, ഇന്ത്യ ഉയർത്തിയ 341 റൺസ് വിജയലക്ഷ്യം നേടാൻ
ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞില്ല.

49.1 ഓവറിൽ 304 റൺസിന് എല്ലാവരും
പുറത്തായി. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ ഓരോ വിജയം സ്വന്തമാക്കി
ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പമെത്തി. മുംബൈയിൽ വെച്ച് നടന്ന ആദ്യ
ഏകദിനത്തിൽ പത്ത് വിക്കറ്റിന്‍റെ തോൽവി ആയിരുന്നു ഇന്ത്യയ്ക്ക്
ഏറ്റുവാങ്ങേണ്ടി വന്നത്. മൂന്നാമത്തെ ഏകദിനം ഞായറാഴ്ച ബംഗളൂരുവിൽ വെച്ചാണ്.

ശിഖർ ധവാനും കെ എൽ രാഹുലും വിരാട് കോലിയുമാണ് മികച്ച സ്കോർ ഇന്ത്യയ്ക്ക്
നേടി കൊടുത്തത്. കെ.എൽ രാഹുൽ 52 പന്തിൽ നിന്ന് 80 റൺസ് നേടിയപ്പോൾ ശിഖർ
ധവാൻ 90 പന്തിൽ നിന്ന് 96 റൺസും വിരാട് കോലി 76 പന്തിൽ നിന്ന് 78 റൺസും
നേടി. ഓപ്പണർ രോഹിത് ശർമ 44 പന്തിൽ നിന്ന് 42 റൺസുമായി പുറത്തായപ്പോൾ
ഇന്ത്യയ്ക്ക് 81 റൺസ്.

രണ്ടാം വിക്കറ്റിൽ വിരാട് കോലിയും ശിഖർ
ധവാനും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കി. എന്നാൽ, 96 റൺസ് നേടി
നിൽക്കുമ്പോൾ റിച്ചാർഡ്സണിന്‍റെ പന്തിൽ ശിഖർ ധവാൻ പുറത്തായി.

പിന്നീടെത്തിയ ശ്രേയസ് അയ്യർ ഏഴു റൺസ് നേടി പുറത്തായി. കെ എൽ രാഹുലിന്‍റെ
മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് ഇത്രയും മികച്ച സ്കോർ സമ്മാനിച്ചത്. 52
പന്തിൽ നിന്ന് 80 റൺസാണ് രാഹുൽ അടിച്ചെടുത്തത്. എന്നാൽ, മറുപടി ബാറ്റിംഗിന്
ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ പിഴച്ചു. ഇന്ത്യയ്ക്കായി
പന്തെറിഞ്ഞവരെല്ലാമ വിക്കറ്റുകൾ നേടുകയും ചെയ്തു.

You must be logged in to post a comment Login