രാത്രിയാത്രാ നിരോധനം: വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍

waynad day 1 006രാത്രിയാത്രാ നിരോധനത്തിനെതിരെ ഇന്ന് വയനാട്ടില്‍ ഹര്‍ത്താല്‍. കോഴിക്കോട്-ബാംഗ്ലൂര്‍ ദേശീയപാതയിലെ രാത്രിയാത്രാനിരോധനം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുക, മൈസൂര്‍-കുട്ട-മാനന്തവാടി റോഡിലും രാത്രിയാത്രാനിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.ഇടതു മുന്നണി, ബിജെപി എന്നിവര്‍ ഹര്‍ത്താലിന് പിന്തുണ നല്‍കിയിട്ടുണ്ട്.
സ്വകാര്യബസ് ഓപ്പറേറ്റര്‍മാരുടെ സംഘടനകളും ഹര്‍ത്താലിന് പിന്തുണ നല്‍കിയതിനാല്‍ സ്വകാര്യ ബസ് സര്‍വീസുകളും മുടങ്ങും.

You must be logged in to post a comment Login