രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കും

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേല്‍ ചര്‍ച്ച തുടങ്ങും. ലോക്‌സഭയില്‍ രാജീവ് പ്രതാപ് റൂഡി പ്രമേയം അവതരിപ്പിച്ചു കൊണ്ട് സംസാരിക്കും. എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന്‍ പിന്തുണയ്ക്കും.രാജ്യസഭയില്‍ മുക്താര്‍ അബ്ബാസ് നഖ്വി ആയിരിക്കും പ്രമേയം അവതരിപ്പിക്കുക. ജെ പി നഡ, പ്രമേയത്തെ പിന്തുണയ്ക്കും. തെലങ്കാന സംസ്ഥാന രൂപീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമന്റില്‍ വയ്ക്കും. നന്ദിപ്രമേയത്തിന്മേല്‍ രണ്ട് ദിവസം നടക്കുന്ന ചര്‍ച്ചകള്‍ക്ക് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കും.

You must be logged in to post a comment Login