രാഹുല്‍ ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ഇനി നാലു നാള്‍ കൂടി ബാക്കി നില്‍ക്കേ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. കട്ടപ്പന, ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍, കാസര്‍ഗോഡ് എന്നിങ്ങനെ നാലു കേന്ദ്രങ്ങളില്‍ പ്രചരണയോഗങ്ങളില്‍ പങ്കെടുക്കും.

ഡീന്‍ കുര്യക്കോസ്, ബിന്ദുകൃഷ്ണ എന്നിവരുടെ പ്രചരണയോഗത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തുന്നത്. കാസര്‍ഗോഡാണ് ആദ്യ പരിപാടി. കോണ്‍ഗ്രസിന്റെ പ്രചരണത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നാളെ കൊച്ചിയിലും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിങ്കളാഴ്ച തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലും പ്രസംഗിക്കും.

മന്‍മോഹന്‍ സിങ് വൈകിട്ട് അഞ്ചിനു  ആലപ്പുഴയില്‍ യോഗത്തിലാണു പ്രസംഗിക്കുന്നത്. സോണിയ ഗാന്ധി തൃശൂരില്‍ നാലുമണിക്കും കോഴിക്കോട്ട് അഞ്ചിനുമാണു പ്രസംഗിക്കുന്നത്

You must be logged in to post a comment Login