രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നാരംഭിക്കും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നാരംഭിക്കും. മാവേലിക്കര,പത്തനംതിട്ട,ആലപ്പുഴ,തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണയോഗങ്ങളിൽ രാഹുൽ ഇന്ന് പങ്കെടുക്കും. അന്തരിച്ച കെ.എം മാണിയുടെ പാലായിലെ വസതിയിലും രാഹുൽ സന്ദർശനം നടത്തും.

ഇന്നലെ രാത്രിയാണ് രാഹുല്‍ഗാന്ധി തലസ്ഥാനത്തെത്തിയത്. ഇന്ന് രാവിലെ ഹെലികോപ്ടർ മാർഗ്ഗം രാഹുൽ പത്തനാപുരത്തേക്ക് പോകും. സെന്റ് സ്റ്റീഫന്‍സ് കോളേജ്  മൈതാനത്തെ ആദ്യ യോഗത്തിന് ശേഷം പത്തനംതിട്ടയിലേക്ക്.

ഉച്ചയോടെ പാലായിലെത്തുന്ന രാഹുൽ ഗാന്ധി കെ എം മാണിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും. തുടർന്ന് വൈകിട്ട് മൂന്ന് മണിക്ക് ആലപ്പുഴയിലും ആറുമണിക്ക് തിരുവനന്തപുരത്തും പൊതുയോഗങ്ങളിൽ പങ്കെടുക്കും. രാത്രിയോടെ കണ്ണൂരിലേക്ക് പോകും. നാളെ രാവിലെ ഏഴരയ്ക്ക് കണ്ണൂര്‍ സാധു ആഡിറ്റോറിയത്തില്‍ കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള യു.ഡി.എഫ് നേതാക്കളെുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. തുടർന്ന് വയനാട്ടില്‍ സുൽത്താൻ ബത്തേരിയിലും, തിരുവമ്പാടിയിലും വണ്ടൂരിലും പ്രചാരണപരിപാടികള്‍. പാലക്കാട് തൃത്താലയിലും പൊതുസമ്മേളനം തീരുമാനിച്ചിട്ടുണ്ട്. നാളെ രാത്രിയോടെ ഡൽഹിക്ക് മടങ്ങും.

You must be logged in to post a comment Login