രുചിയേറും ചീര”

download-2
ചീര കൃഷി ചെയ്യാന്‍ പ്രത്യേകിച്ചൊരു സമയം വേണ്ടയെന്നത് തന്നെയാണ് ചീരകൃഷിയെ ജനപ്രിയമാക്കുന്നത്. പറമ്പിലോ, ഗ്രോ ബാഗിലോ, ചട്ടിയിലോ ചാക്കിലോ ഒക്കെ ചീര നടാം. അതുപോലെ പണകളില്‍ മറ്റു വിളകള്‍ക്കിടയില്‍ ഇടയ്ക്കിടെ ചീരയും നടാം. മണ്ണില്‍ നടുമ്പോള്‍ കിളച്ചു ഇളക്കി, തവാരണ ഉണ്ടാക്കണം. മണ്ണ് കിളച്ചിളക്കി ഉദ്ദേശം ഒരു മീറ്റര്‍ വീതിയിലും ആവശ്യാനുസരണം നീളത്തിലും നിരപ്പാക്കുക. അതിലേക്ക് സ്യൂഡോമോണാസ് ലായനിയില്‍ കുതിര്‍ത്ത ചീരവിത്ത് പാകാം. ഇടയ്ക്ക് മണല്‍ കൂടി കലര്‍ത്തി വിതറുന്നത് വിത്തുകള്‍ എല്ലാ സ്ഥലത്തേക്കും വ്യാപിക്കാന്‍ സഹായിക്കും. വെള്ളം തളിക്കുമ്പോള്‍ മണ്ണിളകി തെറിക്കാന്‍ പാടില്ലാത്തതുകൊണ്ട് ഇതിനു മുകളിലേക്ക് വളരെ നേര്‍ത്ത നിലയില്‍ അല്‍പ്പം പൊടി മണ്ണും തൂകി കൊടുക്കാം. പാകിയ ചീര വിത്തുകള്‍ ചിലപ്പോള്‍ ഉറുമ്പുകള്‍ കൊണ്ട് പോകാന്‍ സാധ്യത ഉണ്ട് . അതുകൊണ്ട് വിത്ത് പാകിയതിനു ശേഷം അല്പം റവയോ അരിപോടിയോ വിതറിയിടുന്നത് നന്നായിരിക്കും. മൂന്നാം ദിവസം ചീര കിളിര്‍ത്തു വരും.
ഓരോ ചീരചെടിയിലും അഞ്ചോ ആറോ ഇലകള്‍ ആകുമ്പോള്‍ ഗോമൂത്രം നേര്‍പ്പിച്ചു മണ്ണ് നനച്ചു കൊടുക്കാം. ആഴ്ചയില്‍ ഒന്ന് എന്ന ക്രമത്തില്‍ ഇത് ചെയ്യാം. ചാണക പൊടി ഉണ്ടെങ്കില്‍ ഇടാം, കടല പിണ്ണാക്ക് കുതിര്‍ത്ത് അതിന്റെ തെളി എടുത്തു അഞ്ചിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കാം.
ഇനി ഗ്രോ ബാഗില്‍ ആണെങ്കില്‍ നന്നായി പൊടിഞ്ഞ മണ്ണും ചകിരി ചോറും ചാണക പൊടിയും മിക്‌സ് ചെയ്യാം. ഒരു ഗ്രോ ബാഗില്‍ പത്തു പതിനഞ്ച് വിത്തുകള്‍ ഇടുക. ഇല വരുമ്പോഴേക്കും നാല് വീതം തൈകള്‍ അകലം നോക്കി നിര്‍ത്തി ബാക്കി പിഴുത് മാറ്റുക. സാധാരണ രീതിയില്‍ തന്നെ വളപ്രയോഗം നടത്താവുന്നതാണ്. ചുവപ്പും പച്ചയും ചീരകള്‍ ഇടകലര്‍ത്തി നടാവുന്നതാണ്. അരുണ്‍ , മോഹിനി, കൃഷ്ണ ശ്രീ, രേണു ശ്രീ , തുടങ്ങിയവയാണ് മികച്ച ഇനം ചീരകള്‍.
വില്ലന്മാരെ പുറത്താക്കാം
ചീരയെ പ്രധാനമായും ബാധിക്കുന്നത് ഇലതീനി പുഴുക്കള്‍, കൂട് കെട്ടി പുഴു എന്നിവയുടെ ആക്രമണങ്ങളാണ്. ഇവയെ പ്രതിരോധിക്കാന്‍ വേപ്പിന്‍ കുരുസത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു ഇലകളില്‍ തളിക്കാം.

You must be logged in to post a comment Login