രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു: 16 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

മുംബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ യു.എസ് ഡോളറിനെതിരെ 56 പൈസയുടെ ഇടിവ്. ഇതോടെ രൂപയുടെ മൂല്യം ഡോളറിന് 68.07 രൂപയായി. 16 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിപ്പോള്‍.

ജനുവരി 2017 നാണ് ഇതിനു മുന്‍പ് ഇത്രയും താഴ്ചയുണ്ടായത്. തിങ്കളാഴ്ച വരെ രൂപയുടെ മുല്യം ഡോളറിന് 67.51 രൂപയായിരുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ ഓഹരി സൂചിക കൂടി ഇടിഞ്ഞിരുന്നു. ഇതു കൂടാതെയാണ് രൂപയുടെ മൂല്യവും ഇടിഞ്ഞുതാണത്. ഇന്ന് ഒരു ഘട്ടത്തില്‍ 68.13 വരെയായി രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു.

You must be logged in to post a comment Login