രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

മുംബൈ: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ്‌ ഇടിവ്‌ തുടരുന്നു. വാരാദ്യ വ്യാപാരത്തില്‍ തിങ്കളാഴ്‌ച യുഎസ്‌ ഡോളറിനിതിരെ രൂപ ഒരു ശതമാനം ഇടിഞ്ഞ്‌ 62 രൂപ 38 പൈസ എന്ന നിരക്കിലെത്തി. ഡോളറിനെതിരെ നേരത്തെ രേഖപ്പെടുത്തിയ 62. രൂപ 03 പൈസയെന്ന റെക്കോര്‍ഡാണ്‌ ഇന്ന്‌ മറികടന്നത്‌.

വെള്ളിയാഴ്‌ചയാണ്‌ രൂപ 62.03 എന്ന നിലവാരത്തിലേക്ക്‌ താണത്‌. പിന്നീട്‌ നേരിയ തിരിച്ചുവരവ്‌ നടത്തി ഡോളറിനെതിരെ 61 രൂപ 65 പൈസയെന്ന നിരക്കിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. രൂപയുടെ മൂല്യമിടിവ്‌ തടയാന്‍ റിസര്‍വ്‌ ബാങ്ക്‌ നടപടികള്‍ സ്വീകരിക്കുമ്പോഴും ഇടിവ്‌ തുടരുകയാണ്‌.

You must be logged in to post a comment Login