രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ്‌ ഇടിവ്‌

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ്‌ ഇടിവ്‌. ഡോളറിനെതിരെ 64.11 രൂപയാണ്‌ ഇന്നത്തെ മൂല്യം. തിങ്കളാഴ്‌ച്ചത്തെ 62.22 എന്ന നിരക്കായിരുന്നു ഇതിനു മുമ്പുണ്ടായിരുന്ന വലിയ തകര്‍ച്ച. രൂപയുടെ മൂല്യതകര്‍ച്ച ഓഹരി വിപണിയേയും പ്രതികൂലമായി ബാധിച്ചു. സെന്‍സെക്‌സും നിഫ്‌റ്റിയും മോശപ്പെട്ട തുടക്കമാണ്‌ രേഖപ്പെടുത്തിയത്‌. സെന്‍സെക്‌സ്‌ 300 പോയിന്റ്‌ നഷ്ടത്തിലും നിഫ്‌റ്റി 62 പോയിന്റ്‌ നഷ്ടത്തിലുമാണ്‌.

വിദേശനാണ്യ വിപണിയില്‍ ഡോളറിന്‌ വില ഉയര്‍ന്നതാണ്‌ രൂപയുടെ വിലയിടിവിന്‌ കാരണം.

തിങ്കളാഴ്‌ച്ച 63.14 രൂപ നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ച രൂപ ചൊവ്വാഴ്‌ച്ച തുടക്കത്തില്‍ തന്നെ 64 നിലവാരത്തിലേക്ക്‌ താഴുകയായിരുന്നു. കഴിഞ്ഞ ആറ്‌ ദിവസത്തിനിടെ രൂപയുടെ വിനിമയ മൂല്യത്തില്‍ 5 ശതമാനം ഇടിവാണ്‌ ഉണ്ടായത്‌.

You must be logged in to post a comment Login