രേഖകളില്ലാത്ത കാരവാനുമായി അനുഷ്‌ക: പോലീസ് വാഹനം പിടിച്ചെടുത്തു

മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ നടി അനുഷ്‌കയുടെ കാരവാന്‍ പിടിച്ചെടുത്തു. പൊള്ളാച്ചിയിലാണ് സംഭവം. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനായി എത്തിയതായിരുന്നു താരം. പൊള്ളാച്ചിയിലും പരിസരത്തുമായാണ് ഷൂട്ടിങ്.

വാഹന പരിശോധനയ്ക്കിടയില്‍ അനുഷ്‌കയുടെ കാരവാനും പരിശോധിച്ചു. അനുഷ്‌ക വാനില്‍ ഉണ്ടായിരുന്നില്ല. ഷൂട്ടിങ് കഴിഞ്ഞ് താരം നേരത്തെ ഹോട്ടലില്‍ എത്തിയിരുന്നു. മതിയായ രേഖകള്‍ ഒന്നുമില്ലാതെയാണ് കാരവാന്‍ ഓടിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി.

കാരവാന്‍ ഉടമ ഇളങ്കോവനെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു. നീണ്ട കാലമായി ഈ വാഹനത്തിന് നികുതി അടച്ചില്ലെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

You must be logged in to post a comment Login