രോഹിത് പുറത്ത്; ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ചായക്ക് പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസെടുത്തിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി നേടിയ രോഹിത് ശർമ്മയാണ് പുറത്തായത്.

കഗീസോ റബാഡയാണ് രോഹിതിനെ മടക്കി അയച്ചത്. 10ആം ഓവറിലെ അവസാന പന്തിൽ ഡികോക്കിനു പിടികൊടുത്ത് മടങ്ങുമ്പോൾ 14 റൺസായിരുന്നു രോഹിതിൻ്റെ സമ്പാദ്യം. നിലവിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എടുത്തിട്ടുണ്ട്. 14 റൺസെടുത്ത അഗർവാളും റണ്ണൊന്നുമെടുക്കാതെ ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ.

ഇന്ത്യൻ ടീമിൽ ഹനുമ വിഹാരിക്ക് പകരം ഉമേഷ് യാദവ് ടീമിലെത്തി. ദക്ഷിണാഫ്രിക്കൻ നിരയിൽ ഡെയിൻ പീട്ടിനു പകരം ആൻറിച്ച് നോർജേയും കളിക്കുന്നുണ്ട്.

You must be logged in to post a comment Login