റംസാന്‍- വിശുദ്ധ നോമ്പിന്റെ പുണ്യമാസം

  • ടി.കെ പുഷ്‌കരന്‍

വര്‍ഷത്തിലെ 11 മാസങ്ങളിലും അറിഞ്ഞോ അറിയാതെയോ സാഹചര്യങ്ങള്‍ മുഖേനയോ നഷ്ടപ്പെട്ട് പോയ സമസ്ത ജീവിത മൂല്യങ്ങളുടേയും വീെടുപ്പ് കാലമാണ് റമദാന്‍ ( റമളാന്‍). 30 ദിവസം നീു നില്‍ക്കുന്ന റംസാന്‍ നോമ്പ് കാലത്ത് അല്ലാഹു സ്വര്‍ഗ്ഗം അലങ്കരിച്ച് കവാടം വിശ്വാസികള്‍ക്ക് മുമ്പായി മലര്‍ക്കെ തുറന്നിടുമത്രെ. പകല്‍മുഴുവന്‍ വ്രതവും രാത്രി കൂടുതല്‍ സമയവും പ്രര്‍ത്ഥനകളുമായിട്ടാണ് നോമ്പ് കാലം കടന്നുപോവുക. അഞ്ച് നേരമുള്ള നമസ്‌കാരങ്ങള്‍ക്ക് പുറമെയായി ആവുന്നത്ര സുന്നത്ത് നമസ്‌കാരങ്ങളും നടത്തി അല്ലാഹുവില്‍ നിന്ന് ഇരട്ടിപ്രതിഫലം നേടി ആത്മശുദ്ധീകരണത്തിന്റെ ഈ വിശുദ്ധ മാസം ഇസ്ലാമുകള്‍ വിശ്വാസപൂര്‍വ്വം കൊാടുന്നു. അല്ലാഹുവിന്റെ കരുണാകടാക്ഷമില്ലാതെ ഇഹത്തിലും പരത്തിലും മോക്ഷമില്ലെന്ന് ലോകമെമ്പാടുമുള്ള ഇസ്ലാമുകള്‍ കരുതിപ്പോരുന്നു.

നിരക്ഷരനായ മുഹമ്മദ് നബിക്ക് 40-ാം വയസ്സില്‍ ജിബ്‌രില്‍ മാലാഖ അറബിയില്‍ ഓതികൊടുത്ത സന്ദേശങ്ങളില്‍ നിന്നാണ് പരിശുദ്ധ ഖുര്‍ ആനിന്റെ പിറവി. ‘ബിസ്മില്ലാ ഹിര്‍ റഹ്മാനിര്‍ റഹീം'( പരമകാരുണ്യവാനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍) എന്ന സൂകത്മായിരുന്നു ജിബ്‌രില്‍ മാലാഖയുടെ ആദ്യ ദിവ്യവചനം. 63-ാം വയസ്സില്‍ മുഹമ്മദ് നബി അന്തരിക്കുന്നത് വരെ ദൈവം മാലാഖ വഴി എത്തിച്ച് കൊടുത്ത ദിവ്യസൂക്തങ്ങളുടെ സമാഹാരമാണ് ഖുര്‍ ആന്‍ എന്ന പരിശുദ്ധ ഗ്രന്ഥം. ദയാപരനായ ബിസ്മില്ല ( ദൈവം) യും വിശ്വാസികളും തമ്മിലുള്ള ഹൃദയ സംവാദമാണ് പരിശുദ്ധ ഖുര്‍ആനില്‍ നടക്കുന്നത്. ലോക രാഷ്ട്രങ്ങളിലുള്ള 130 കോടി മുസ്ലീമുകള്‍ തങ്ങളുടെ വിശ്വാസചാരാനുഷ്ഠാനങ്ങള്‍ക്ക് ഏകനിദാനമായി ഹൃദയം കൊ് ഏറ്റെടുത്തിട്ടുള്ളത് പരിശുദ്ധ ഖുര്‍ആനിനെയാണ്. റംസാന്‍ മാസത്തിലാണത്രെ ഖുര്‍ആന്‍ അവതരിക്കപ്പെട്ടത്. ഗദ്യവും പദ്യവുമല്ലാത്ത പ്രത്യേക ഈണത്തിലാണ് വായിക്കുക.

എ.ഡി 571 ല്‍ ( 1400 ലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്) ആമിന- അബ്ദുല്ല ദമ്പതിമാരുടെ ഓമനമകനായി ജനിച്ച നബി ഇസ്ലാം മതത്തിന്റെ പ്രവാചകന്‍ (രക്ഷകന്‍) ആയി മാറിയത് ദൈവനിയോഗമായിരിക്കാം.മനുഷ്യരൊക്കെ ദൈവസൃഷ്ടികളും ദൈവപ്രതിനിധികളും ഒരേയൊരു ലോകകുടുംബത്തിന്റെ അംഗങ്ങളും സഹോദരന്‍മാരുമാണെന്നും ആരും ആരേയും ചൂഷണം ചെയ്യാനോ അടിമകളാക്കാനോ പാടില്ലെന്നും വിശുദ്ധ ഖുര്‍ ആന്‍ ഉദ്‌ഘോഷിക്കുന്നു. ‘അസലാമു അലൈക്കും” ‘(താങ്കള്‍ക്ക് ശാന്തി കൈവരട്ടെ) ,അല്ലാഹുവേ നിന്റെ അനുഗ്രഹത്താല്‍ ഞങ്ങളെ ശാന്തിയുടെ ഭവനത്തില്‍ പ്രവേശിപ്പിക്കണമേ, വിശന്നുവരുന്നവനു സ്‌നേഹത്തോടെ മാത്രം ഭക്ഷണം വിളമ്പേണമെ ,സൗമ്യനായ മനുഷ്യനാണ് വിശിഷ്ടനായ മനുഷ്യന്‍- എന്നിങ്ങനെയുള്ള ജീവസൂക്തങ്ങളുടെ പ്രചുരിമ കൊ് ഖുര്‍ ആന്‍ വലിയ നിരീക്ഷണങ്ങള്‍ നമ്മോട് പങ്ക്‌വെയ്ക്കുന്നു. ആത്മജ്ഞാനത്തിന്റെ ഈ മഹാപുണ്യഗ്രന്ഥം ഏതൊരു മതസ്ഥനേയും ഉദ്ദേശിച്ച് സമാഹരിയ്ക്കപ്പെട്ടതാണ് കാണാം.

വിശ്വാസികള്‍ സാമൂഹ്യ ജീവിതത്തില്‍ പാലിയ്‌ക്കേ ശരിഅത്ത് നിയമങ്ങള്‍ ഖുര്‍ആനിന്റെ ഭാഗമാണല്ലോ. മഹാനായ അബ്ദുള്‍ കലാം ‘തര്‍ജ്ജമാന്‍ അല്‍ ഖുര്‍ ആന്‍’ എന്ന പേരില്‍ ഖുര്‍ ആനിനെ ആംഗലേയ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയുല്ലോ. ഈ പുസ്തകം കലാം ബിസ്മില്ലായോട് സത്യസന്ധമായ വിശ്വാസത്തിലും ശ്രദ്ധയിലും ജീവിച്ചുവെന്ന് സാക്ഷ്യപ്പെടുന്നതായി നിത്യചൈതന്യയതി പ്രസ്താവിച്ചിട്ടു്. ഏവരുംഅല്ലാഹുവിനെ സ്തുതി യ്ക്കട്ടെ( ഹംദ്) , അല്‍ഹംദ്‌ലില്ലാഹ് ( എല്ലാ സ്തുതിയും സര്‍വ്വേശ്വരന്), എന്നല്ലേ പ്രമാണം. അല്ലാഹു എല്ലാവരോടും ദയാപരനും( അല്‍- റഹിം) കരുണാനിധി ( അല്‍- റഹ്മാന്‍) യുമാണല്ലോ സക്രിയമാ.

 

You must be logged in to post a comment Login