റഫാല്‍ ഇടപാട്: പ്രതിരോധസെക്രട്ടറിയുടെ വിയോജനക്കുറിപ്പിന് പരീക്കര്‍ എഴുതിയ മറുപടി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധസെക്രട്ടറി ജി മോഹന്‍കുമാര്‍ എഴുതിയ വിയോജനക്കുറിപ്പിന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എഴുതി നല്‍കിയ മറുപടി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. വിയോജനക്കുറിപ്പിനെക്കുറിച്ച് പ്രതിരോധസെക്രട്ടറി പിഎംഒ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്യട്ടെയെന്ന് മറുപടിയില്‍ പരീക്കര്‍ വ്യക്തമാക്കുന്നു. 2016 ജനുവരി 11ന് പരീക്കര്‍ ഫയലില്‍ എഴുതിയ മറുപടിയാണ് കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്.

വിയോജിപ്പ് അറിയിച്ചുകൊണ്ടുള്ള അഞ്ചാമത്തെ ഖണ്ഡിക അതിരു കടന്ന ആശങ്കയാണെന്നും പ്രതിരോധമന്ത്രി എഴുതിയ മറുപടിയിലുണ്ട്. ഫ്രഞ്ച് പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകള്‍ ഇടപാടിനെക്കുറിച്ചുള്ള ചര്‍ച്ചകളും സ്ഥിതിഗതികളും വിലയിരുത്തുന്നുവെന്നേ ഉള്ളൂവെന്നും പ്രതിരോധമന്ത്രി ഫയലില്‍ എഴുതിയ മറുപടിക്കുറിപ്പില്‍ പറയുന്നു.

You must be logged in to post a comment Login