റബര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. റബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ ധനകാര്യമന്ത്രാലയം തീരുമാനിച്ചു. കിലോയ്ക്ക് 20 ശതമാനമോ 30 രൂപയോ ഇതില്‍ ഏതാണോ കുറവ് അത് നികുതിയായി ഈടാക്കാനാണ് വിജ്ഞാപനമിറങ്ങിയത്. ഇതോടെ റബറിന്റെ ഇറക്കുമതി കുറയുമെന്നും ആഭ്യന്തര വിപണിയില്‍ വില ചെറിയ തോതില്‍ ഉയരുമെന്നും സുചനയുണ്ട്. റബറിന്റെ തീരുവ 20 ശതമാനമായി ഉയര്‍ത്തുന്നതിനെ കമ്പനികള്‍ എതിര്‍ത്തിരുന്നു. ഇതിനു പരിഹാരമായാണ് 30 രൂപയില്‍ താഴെ എന്ന നിര്‍ദേശവും വച്ചിരിക്കുന്നത്.

You must be logged in to post a comment Login