റബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ കോട്ടയത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ ആരംഭിച്ചു!

വൈകീട്ട് ആറു മണിക്ക് അവസാനിക്കുന്ന ഹര്‍ത്താലില്‍നിന്ന് പത്രം, പാല്‍, വിവാഹം, മരണം ആശുപത്രി തുടങ്ങിയവയുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.


harthal

 

കോട്ടയം: റബര്‍ വിലത്തകര്‍ച്ചയിലും ഇറക്കുമതിയിലും നട്ടംതിരിയുന്ന കര്‍ഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലയില്‍ എല്‍.ഡി.എഫിന്റെ സമ്പൂര്‍ണ ഹര്‍ത്താല്‍ ആരംഭിച്ചു. വൈകീട്ട് ആറു മണിക്ക് അവസാനിക്കുന്ന ഹര്‍ത്താലില്‍നിന്ന് പത്രം, പാല്‍, വിവാഹം, മരണം ആശുപത്രി തുടങ്ങിയവയുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

കടകമ്പോളങ്ങള്‍ അടച്ചിട്ടും വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാതെയും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.

You must be logged in to post a comment Login