റബര്‍ വിലയിടിവ്: ജോസ് കെ. മാണി എംപിക്ക് ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി

nirmala
ന്യൂഡല്‍ഹി: റബര്‍ ഇറക്കുമതി നിരോധനം നീട്ടുന്നതടക്കം റബര്‍ വിലയിടിവു വിഷയത്തില്‍ ജോസ് കെ. മാണി എംപിക്ക് ഒരുറപ്പും നല്‍കിയിട്ടില്ലെന്നു കേന്ദ്ര വാണിജ്യ സഹമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

താങ്ങുവില നല്‍കുന്നതിന് 500 കോടിരൂപ അനുവദിക്കുന്ന കാര്യം ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കേരളത്തില്‍ നിന്നു പരാതികള്‍ ലഭിക്കുന്നതിനു മുന്‍പേ റബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

ജോസ് കെ. മാണി നല്‍കിയ പരാതികള്‍ കേള്‍ക്കുക മാത്രമാണു ചെയ്തതെന്നും, കര്‍ഷകര്‍ക്ക് ആവശ്യമെങ്കില്‍ ഇറക്കുമതിനിരോധനം നീട്ടുന്ന കാര്യം പിന്നീടു പരിഗണിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

ജോസ് കെ. മാണി, ജോയ് ഏബ്രഹാം എന്നിവരുമായുള്ള ചര്‍ച്ചയില്‍ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പു ചുമതലയുള്ള കേന്ദ്രമന്ത്രി ജെ. പി. നഡ്ഡയും പങ്കെടുത്തത് യാദൃച്ഛികം മാത്രമാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

You must be logged in to post a comment Login