റഷ്യന്‍ ലോകകപ്പിന്റെ ഭാഗ്യമുദ്ര ‘സാബിവാക’ചെന്നായ

sabivaka

മോസ്‌ക്കോ: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഭാഗ്യമുദ്രയായി ചെന്നായയെ തിരഞ്ഞെടുത്തു. കണ്ണട വെച്ച ചെന്നായയെ ഭാഗ്യമുദ്രയായി ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് ഫിഫ തിരഞ്ഞെടുത്തത്.’സാബിവാക ‘എന്നാണ് ചെന്നായയുടെ പേര്. ഗോളടിക്കുന്നവന്‍ എന്നാണ് റഷ്യന്‍ പേരായ സാബിവാകയുടെ അര്‍ഥം.

sabivaka-1

ബഹിരാകാശ യാത്രികരുടെ വേഷത്തിലുള്ള പൂച്ചയെയും കടുവയെയും മറികടന്നാണ് സാബിവാക ലോകകപ്പിന്റെ ഭാഗ്യം പരീക്ഷിക്കാനിറങ്ങുന്നത്. പത്ത് ലക്ഷത്തിലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മോസ്‌ക്കോ, സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്, സോച്ചി എന്നിങ്ങനെ പതിനൊന്ന് നഗരങ്ങളിലാണ് ലോകകപ്പ് മത്സരം അരങ്ങേറുന്നത്.

You must be logged in to post a comment Login