റഷ്യയിലെ ഷോപ്പിംഗ് മാളിൽ തീപിടുത്തം; 37 പേർ മരിച്ചു; 69 പേരെ കാണാതായി

fire in Russian shopping mall killed 37

റഷ്യയിൽ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തിൽ 37 പേർ മരിച്ചു. സൈബീരിയൻ നഗരമായ കെമറോവോയിലുള്ള വിന്റർ ചെറി എന്ന ഷോപ്പിംഗ് മാളിലാണ് തീപിടുത്തമുണ്ടായത്. കുട്ടികളടക്കം 69 പേരെ കാണാതായിട്ടുണ്ട്.

തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോപ്പിംഗ് മാളിലെ തീയറ്ററിനകത്തുണ്ടായിരുന്നവരാണ് മരിച്ചവരിൽ അധികവും. പരിക്കേറ്റവരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിലെ തീ ഇതുവരെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.

You must be logged in to post a comment Login