റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ സ്ഫോടനം

മോസ്കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ സ്ഫോടനം. ഒരാളുടെ നില ഗുരുതരമാണ്. തിരക്കേറിയ വ്യാപാര സ്ഥലത്തായിരുന്നു സ്ഫോടനം. നഗരത്തിലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റിന്റെ സംഭരണ കേന്ദ്രത്തിലാണ് സ്ഫോടനം നടന്നതെന്നതാണ് പ്രാഥമിക നിഗമനം.

ആളുകളെ പൂര്‍ണമായി ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഭീകരാക്രമണമാണോ സംഭവിച്ചതെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ്.

You must be logged in to post a comment Login