റഷ്യയില്‍ ലൈക്കുകള്‍ തരുന്ന വെന്‍ഡിംങ് മെഷീന്‍; 57 രൂപയ്ക്ക് 100 ലൈക്കുകള്‍

ചിത്രങ്ങള്‍ എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ഇഷ്ടമില്ലാത്തവരായിട്ടാരുമുണ്ടാവില്ല. എന്നിരുന്നാലും അത്തരക്കാരെ പിന്‍തിരിപ്പിക്കുന്ന പ്രധാനകാരണം ചിത്രത്തിന് കിട്ടുന്ന ലൈക്ക് തന്നെയാണ്. എന്നാല്‍ ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു റഷ്യന്‍ കമ്പനി. പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന വെന്‍ഡിംങ് മെഷിനുകള്‍ വഴിയാണ് ലൈക്കുകള്‍ വിലയ്ക്ക് വാങ്ങുന്നത്.

മോസ്‌കോ നഗരത്തിലാണ് ഇത്തരത്തില്‍ മെഷിന്‍ സ്ഥാപിച്ചിരിക്കുന്നത്. 0.89 ഡോളര്‍ അതായത് ഇന്ത്യന്‍ വിലയനുസരിച്ച് 57 രൂപ നല്‍കിയാല്‍ 100 ഫെയ്ക്ക് ലൈക്കുകള്‍ വാങ്ങുവാന്‍ സാധിക്കും. ഇതിന് പുറമെ 55,000 രൂപ മുടക്കിയാല്‍ കിട്ടുന്നത് 1.5 ലക്ഷത്തോളം ഫോളോവേഴ്‌സും ഓരോ പോസ്റ്റിനും 1500 ലൈക്കുകളും ലഭിക്കും. ഇങ്ങനെ നീളുന്നു വ്യാജ സുഹൃത്തുക്കളുടെ വിവരങ്ങള്‍.

നേരത്തെ എത്യോപ്യയില്‍ സിനിമകളുടെയും ടിവി ഷോകളുടെയും വ്യാജ പതിപ്പുകള്‍ വില്‍ക്കുന്നതിനുള്ള വെന്‍ഡിംങ് മെഷിനുകള്‍ സ്ഥാപിച്ചിരുന്നു. യുഎസ്ബി സ്റ്റിക്കുകള്‍ വഴിയാണ് ഇത് വാങ്ങുവാന്‍ കഴിയുക. എന്തൊക്കെ ആയാലും ഇത്തരത്തിലുള്ള വ്യാജ സുഹൃത്തുക്കളും വ്യാജ പതിപ്പുകളും ഒരിക്കലും ആശാസ്യമല്ലെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ അടക്കം പ്രതികരിച്ചു.

You must be logged in to post a comment Login