റാന്നി നിയോജകമണ്ഡലത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ട: റാന്നി നിയോജകമണ്ഡലത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. ആദിവാസി യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍.

അടിച്ചിപ്പുഴ തേക്കുംമൂട്ടില്‍ ഗോപാലന്റെ മകന്‍ ബാലുവാണ് മരിച്ചത്. ഓടയിലാണ് ബാലുവിന്റെ മൃതദേഹം കണ്ടെത്തിയത്. ബാലുവിനെ കൊലപ്പെടുത്തിയതാണെന്നാണ് ബിജെപിയുടെ ആരോപണം.

You must be logged in to post a comment Login