‘റാപ്റ്റര്‍ എന്‍ജിന്‍’ വിജയകരമായി പരീക്ഷിച്ച് സ്‌പെയ്‌സ് എക്‌സ്

speace-x

റാപ്റ്റര്‍ എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ച് സ്‌പെയ്‌സ് എക്‌സ്. മനുഷ്യനെ ചൊവ്വയിലേയ്ക്ക് എത്തിക്കുന്നതിനുള്ള ആദ്യപടിയായാണ് കമ്പനി ഇതിനെ വിശേഷിപ്പിച്ചത്. നിലവിലെ ദൗത്യങ്ങള്‍ പൂര്‍ണ്ണമായും വിജയിച്ചാല്‍  ഏതാനും ദശാംബ്ദങ്ങള്‍ക്കുള്ളില്‍ മനുഷ്യനെ ചൊവ്വയിലേയ്‌ക്കെത്തിക്കാനുള്ള ദുര്‍ഘടമായ ലക്ഷ്യം നേടിയെടുക്കാം എന്ന് സ്‌പെയ്‌സ് എക്‌സ് സ്ഥാപകന്‍ ലോണ്‍ മുസ്‌ക്ക് അറിയിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകളേക്കാല്‍ സാങ്കേതിക ബുദ്ധിമുട്ടുകളാണ് ദൗത്യത്തിനു വിലങ്ങു തടിയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശൂന്യാകാശത്തില്‍ എത്തുന്ന മനുഷ്യനെ അവിടെയുള്ള വികിരണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്തതും ഇതിനു ഉദാഹരണമായി അദ്ദേഹം ചൂണ്ടി കാട്ടുന്നു.

മുന്‍പ് ക്യത്യമായ റോക്കറ്റ് വിക്ഷേപണം അടക്കമുള്ള നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള സ്‌പെയ്‌സ് എക്‌സിന്റെ ഈ പ്രസ്ഥാവനയെ ശാസ്ത്രലോകം കാര്യമായി തന്നെ നിരീക്ഷിക്കുന്നുണ്ട്. 2012 ല്‍ റാപ്റ്റര്‍ എന്‍ജില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ ഇത് അവരുടെ ബഹിരാകാശ വാഹനമായ ഫാല്‍ക്കോണിനു ഊര്‍ജ്ജം പകര്‍ന്ന മെര്‍ലിന്‍ 1 എന്‍ജിനുകളേക്കാല്‍ പതിന്‍മടങ്ങ് ശക്തിയുള്ളതാണെന്ന് സ്‌പെയ്‌സ് എക്‌സ് പറഞ്ഞിരുന്നു.

ശുദ്ധീകരിച്ച മണ്ണെണ്ണയും ദ്രവ്യ ഓക്‌സിജനും ഇന്ധനമായി ഉപയോഗിച്ചിരുന്ന മെര്‍ലിന്‍ 1 എന്‍ജിനുകളില്‍ നിന്നും വ്യത്യസ്തമായി ദ്രാവക രൂപത്തിലുള്ള മീഥൈനും ഓക്‌സിജനുമാണ് റാപ്റ്റര്‍ എന്‍ജിനില്‍ ഉപയോഗിക്കുന്നത്.

You must be logged in to post a comment Login