റിപ്പബ്ലിക് ഡേ കച്ചവടം; ഐഫോണുകള്‍ക്ക് വന്‍ ഓഫറുമായി ഫ്‌ലിപ്കാര്‍ട്ട്

Image result for apple iphone 7

റിപ്പബ്ലിക് ദിനത്തില്‍ ഫ്‌ലിപ്കാര്‍ട്ട് കച്ചവടത്തില്‍ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്ക് വന്‍ ഓഫര്‍ പ്രഖ്യാപിച്ചു. ജനുവരി 24 മുതല്‍ 26 വരെ നടക്കുന്ന വില്‍പനയില്‍ ഐഫോണുകള്‍ക്കാണ് മികച്ച ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. ഐഫോണ്‍ 7, ഐഫോണ്‍ 6 ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ക്യാഷ്ബാക്ക് ഓഫറിലൂടെ 9000 രൂപ വരെ കുറവായിരിക്കും.

ഐഫോണ്‍ 6 ഹാന്‍ഡ്‌സെറ്റ് 9000 രൂപ കുറച്ചു നല്‍കി 27,000 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഐഫോണ്‍7, 7പ്ലസാ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് 5000 രൂപ വരെ ഇളവ് നല്‍കുന്നുണ്ട്. ഐഫോണ്‍ 7 (32ജിബി) 56,799 രൂപയ്ക്കാണ് വില്‍ക്കുന്നത്. മൊബൈല്‍ മാത്രമല്ല ആപ്പിള്‍ വാച്ചുകള്‍, മാക് ബുക്കുകള്‍ എന്നിവയ്ക്കും വിലക്കുറവുണ്ട്.

ലെനോവോ കെ5 നോട്ട് (4ജിബി) 1000 രൂപ കുറച്ച് 12,499 രൂപയ്ക്കും സാംസങ് ഓണ്‍ നെക്സ്റ്റ് 2590 രൂപ കുറച്ച് 15,900 രൂപയ്ക്കും വില്‍പന നടത്തും.

You must be logged in to post a comment Login