റിബറി ഇറ്റലിയിൽ; ഫിയോറന്റീനയിൽ കളിക്കും

ബയേൺ മ്യൂണിക്ക് ഇതിഹാസം ഫ്രാങ്ക് റിബറി ഇറ്റാലിയൻ ക്ലബ് ഫിയോറൻ്റീനയിൽ. ഫ്രീ ട്രാൻസ്ഫറിലാണ് റിബറി ഇറ്റലിയിലേക്ക് ചേക്കേറിയത്. ക്ലബുമായി രണ്ട് വർഷത്തെ കരാറിലാണ് ഫ്രഞ്ച് താരം കരാറൊപ്പിട്ടത്.

റഷ്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ സ്പാർട്ടക് മോസ്കോയും ഡൈനാമോ മോസ്കോയും നൽകിയ വമ്പൻ ഓഫറുകൾ നിരസിച്ചാണ് റിബറി ഫിയോറന്റീന തിരഞ്ഞെടുത്തത്.

12 വർഷത്തിന് ശേഷമാണ് റിബറി ജർമ്മനി വിടുന്നത്. ഭാര്യ വഹീബയോടൊപ്പം എത്തിയ റിബറിയെ ഹർഷാരവങ്ങളോടെ ഫിയോറെന്റീന ആരാധകർ സ്വീകരിച്ചു. 423 മത്സരങ്ങളില്‍ ബയേണിന് വേണ്ടി ബൂട്ടണിഞ്ഞ റിബറി ജർമ്മൻ ചാമ്പ്യന്മാർക്കൊപ്പം 22 കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

You must be logged in to post a comment Login