റിലയന്‍സ് ജിയോ സൗജന്യം മാര്‍ച്ച് കഴിഞ്ഞും തുടരും; പ്രതികരിക്കാതെ റിലയന്‍സ് അധികൃതര്‍

jio

മുംബൈ: റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കുമെങ്കിലും സൗജന്യം മാര്‍ച്ച് കഴിഞ്ഞും തുടരുമെന്ന് സൂചന. മാര്‍ച്ച് കഴിഞ്ഞ് മൂന്നുമാസത്തേക്ക് ആകും ജിയോയുടെ സൗജന്യ സേവനം ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ പുതിയ ഓഫറിന് ജൂണ്‍ 30 വരെ കാലവധിയുണ്ടാകും. എന്നാല്‍ പുതിയ പ്ലാനില്‍ ഡാറ്റ സേവനത്തിനായി 100 രൂപ അധികം നല്‍കേണ്ടി വരുമെന്നും സൂചനയുണ്ട്. വോയ്‌സ് കോളുകള്‍ പൂര്‍ണ സൗജന്യമായിരിക്കും.

സെപ്തംബര്‍ 5ന് ആരംഭിച്ച ജിയോയുടെ വെല്‍കം ഓഫര്‍ ഡിസംബറില്‍ അവസാനിച്ചിരുന്നു. അപ്പോഴാണ് ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31 വരെ പ്രഖ്യാപിച്ചത്. സൗജന്യ സേവനം പിന്‍വലിച്ചാല്‍ ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം കുറയുമെന്ന് അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് പുത്തന്‍ ഓഫറിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍ പുതിയ ഓഫറിനെക്കുറിച്ച് റിലയന്‍സ് ജിയോ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

You must be logged in to post a comment Login