റിസര്‍വ് ബാങ്കിന്റെ പുതിയ പണ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും

An Indian pedestrian walks out of The Reserve Bank of India (RBI) building in Mumbai on April 29, 2008. India's central bank held key interest rates steady but hiked the percentage of cash banks must hold in reserve to 8.25 percent to curb inflation riding at over three-year highs.It was the second time the Reserve Bank of India had announced an increase in the cash reserve ratio (CRR) in two weeks as it seeks to suck out excess liquidity in the banking system and fight inflation now at 7.33 percent.    AFP PHOTO Sajjad HUSSAIN

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പുതിയ പണ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. നോട്ട് പിന്‍വലിക്കലിന് ശേഷം ബാങ്കുകളിലുണ്ടായ നിക്ഷേപവര്‍ധന കാരണം നിരക്കുകളില്‍ കുറവുണ്ടാവാന്‍ സാധ്യതയുണ്ട്. ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റശേഷമുള്ള രണ്ടാമത്തെ നയപ്രഖ്യാപനമാണിത്.

നയരൂപീകരണത്തിനുള്ള രണ്ടുദിവസത്തെ മോണിറ്ററി പോളിസി മീറ്റിങ്ങിന് ശേഷമാണ് പ്രഖ്യാപനം. നോട്ട് പിന്‍വലിക്കലിന് ശേഷം ബാങ്കുകളിലുണ്ടായ നിക്ഷേപവര്‍ധന കണക്കിലെടുത്ത് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. വാണിജ്യബാങ്കുകള്‍ ആര്‍ബിഐയില്‍നിന്ന് സ്വീകരിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപോ നിരക്ക് നിലവില്‍ 6.25 ശതമാനമാണ്. കഴിഞ്ഞ ഒക്ടോബര്‍ നാലിന് നടന്ന നയപ്രഖ്യാനത്തിലാണ് ആറുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ശതമാനത്തിലേക്ക് റിപോനിരക്ക് എത്തിയത്.

ഇവ വീണ്ടും കാല്‍ശമാനംമുതല്‍ അരശതമാനംവരെ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തികരംഗം വിലയിരുത്തുന്നത്. അങ്ങനെയെങ്കില്‍ ഭവന,വാഹന വായ്പകള്‍ എടുത്തിട്ടുള്ളവര്‍ക്ക് അത് ഗുണകരമാകും. വാണിജ്യബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന നിക്ഷേപമായ റിവേഴ്‌സ് റിപ്പോ നിരക്ക് 5.75ല്‍നിന്നും 5.50ശതമാനമാനത്തിലേക്ക് കുറയ്ക്കാനും സാധ്യതയുണ്ട്.

എന്നാല്‍ നാലുശതമാനമായ കരുതല്‍ ധനാനുപാതത്തില്‍ മാറ്റമുണ്ടാകുമോയെന്നത് കണ്ടറിയണം. ഗവര്‍ണര്‍കൂടി ഉള്‍പ്പെടുന്ന ആറംഗസമിതി തീരുമാനിക്കുന്ന രണ്ടാമത്തെ വായ്പാനയമാണിത്. കഴിഞ്ഞ നയപ്രഖ്യാപനം മുതലാണ് ഗവര്‍ണര്‍ ഒറ്റയ്ക്ക് നയംരൂപീകരിക്കുന്നതിന് മാറ്റം വന്നത്.

You must be logged in to post a comment Login