റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ നാളെ ചുമതലയേല്‍ക്കും

urjith-patelമുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഡോ ഉര്‍ജിത് പട്ടേല്‍ നാളെ ചുമതലയേല്‍ക്കും. കാലാവധി പൂര്‍ത്തിയായി സ്ഥാനമൊഴിഞ്ഞ രഘുറാം രാജന്റെ പിന്‍ഗാമിയായാണ് ഉര്‍ജിത് സ്ഥാനമേല്‍ക്കുന്നത്.

വിലക്കയറ്റം നിയന്ത്രിക്കാന്‍ രഘുറാം രാജന്റെ കാലത്ത് നടപ്പിലാക്കിയ വിലക്കയറ്റ നിയന്ത്രണ നയങ്ങളുടെ പിന്നിലെ സൂത്രധാരനായാണ് ഉര്‍ജിത് പട്ടേല്‍ അറിയപ്പെടുന്നത്. രൂപയുടെ മൂല്യസംരക്ഷണം, നാണ്യപെരുപ്പ നിയന്ത്രണം തുടങ്ങിയ ഗൗരവകരമായ വിഷയങ്ങളില്‍ ഉര്‍ജിതിന്റെ നിലപാടുകള്‍ ശ്രദ്ധേയമാകും.

രഘുറാം രാജനെ പോലെ ഉര്‍ജിതും ഐഎംഫില്‍ സാമ്പത്തിക ഉപദേഷ്ടാവായി ജോലി നോക്കിയിരുന്നു. നിലവില്‍ റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറാണ് ഉര്‍ജിത് പട്ടേല്‍.

You must be logged in to post a comment Login