റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുരാം ജി രാജനെ നിയമിച്ചു

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇരുപത്തിമൂന്നാമത് ഗവര്‍ണറായി രഘുരാം ജി രാജനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിയമത്തിന് അംഗീകാരം നല്‍കി. ഇപ്പോഴത്തെ ഗവര്‍ണര്‍ ഡി സുബ്ബറാവു അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി സ്ഥാനം ഒഴിയുന്ന സെപ്റ്റംബര്‍ നാലിന് രഘുരാം രാജന്‍ ചുമതലയേല്‍ക്കും.

reghu ram raj

ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി സേവനം അനുഷ്ഠിച്ചുള്ള രാജന്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ സാമ്പത്തിക മന്ത്രാലയത്തിന്റെ മുഖ്യ സാമ്പകത്തിക ഉപദേഷ്ടാവായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. 1963ല്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ ജനിച്ച രാജന്‍ അഹമ്മദാ ബാദ് ഐഐഎം, ദില്ലി ഐഐടി, അമേരിക്കയിലെ പ്രശസ്തമായ എംഐടി എന്നിവിടങ്ങളിലാണ് പഠനം പൂര്‍ത്തിയാക്കിയത്.

 

 

You must be logged in to post a comment Login