റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

മുംബൈ: റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്കിന്റെ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ ആറു ശതമാനവും സി.ആര്‍.ആര്‍ നിരക്ക് നാലു ശതമാനവുമായി തുടരും

നാണയപ്പെരുപ്പത്തിനുള്ള സാധ്യത കണക്കിലെടുത്ത് വായ്പാ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പ നിരക്ക് നിലവില്‍ 3.58 ശതമാനമാണ്. നിരക്ക് വൈകാതെതന്നെ നാലു ശതമാനത്തിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടല്‍.

നോട്ട് നിരോധനം ഒരു വര്‍ഷം പിന്നിട്ടതിനു ശേഷം നടക്കുന്ന ആദ്യ അവലോകന യോഗമാണ് കഴിഞ്ഞത്.

You must be logged in to post a comment Login