റിസ്‌ക് എടുക്കാന്‍ തയാറാണെങ്കില്‍ എന്നെ വിവാഹം കഴിക്കാം: ഗായത്രി സുരേഷ്

കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്നപ്യാരി എന്ന ചിത്രത്തിലൂടെയാണു ഗായത്രി സുരേഷ് സിനിമയില്‍ എത്തിയത്. ഒരു മെക്സിക്കന്‍ അപാരതയിലും ഗായത്രി നായികയായിരുന്നു. ഗായത്രി സുരേഷും പരസ്പരം സീരിയല്‍ ഫെയിം ഗായത്രി അരുണും ഒരുമിച്ചെത്തിയ റിയാലിറ്റി ഷോയാണ് ഇപ്പോള്‍ ചര്‍ച്ച വിഷയം. റിയാലിറ്റി ഷോയില്‍ സ്വയം പൊക്കി പറയുന്ന സെക്ഷനിലായിരുന്നു ഗായത്രി സുരേഷ് ആ കാര്യം വെളിപ്പെടുത്തിയത്.

റിസ്‌ക് എടുക്കാന്‍ തയാറുള്ള പുരുഷന്മാരുണ്ടെങ്കില്‍ വിവാഹം കഴിക്കാം എന്നു ഗായത്രി വീഡിയോയില്‍ പറയുന്നു. ഒപ്പം ഗായത്രി തന്റെ ഈ മെയില്‍ വിലാസവും പറയുന്നുണ്ട്. ഈ വിലാസത്തിലേക്കു മെയില്‍ അയക്കണം എന്നും എന്റെ വരനായിട്ടു ഞാന്‍ എന്നെന്നും കാത്തിരിക്കുമെന്നും വീഡിയോയില്‍ തമാശ രൂപേണ ഗായത്രി പറയുന്നുണ്ട്.

You must be logged in to post a comment Login