റുപേ കാര്‍ഡ് ഉപയോഗിച്ച് പണം ഇടപാട്: സമ്മാനപദ്ധതിയില്‍ ഒരു കോടി രൂപ നേടി എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി

നാഗ്പൂര്‍: റുപേ കാര്‍ഡ് ഉപയോഗിച്ച് പണം ഇടപാട് നടത്തിയ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിക്ക് ഒരു കോടി രൂപ സമ്മാനം. റുപേ കാര്‍ഡ് ഉപയോഗിച്ചവര്‍ക്കായി നടത്തിയ ലക്കി ഗ്രഹക്ക് യോജന എന്ന സമ്മാന പദ്ധതിയിലെ ഒന്നാം സമ്മാനമാണ് വിദ്യാര്‍ത്ഥിനി നേടിയത്. മഹാരാഷ്ട്രയിലെ ലത്തൂര്‍ സ്വദേശിനിയായ ശ്രദ്ധ മെംഗ്‌ഷേറ്റെക്കാണ് സമ്മാനം ലഭിച്ചത്.

തന്റെ പുതിയ മൊബൈല്‍ ഫോണിന്റെ മാസ തവണ അടുക്കുന്നതിനായാണ് ശ്രദ്ധ റുപേ കാര്‍ഡ് ഉപയോഗിച്ചത്. ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടത്തിയ സമ്മാന പദ്ധതികളായ ലക്കി ഗ്രഹക്ക് യോജന, ഡിജി ധന്‍ വ്യാപാര്‍ യോജന എന്നിവയില്‍ വിജയികളായവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഈ സമ്മാന പദ്ധതികളിലൂടെ 258 കോടി രൂപയാണ് രാജ്യം മുഴുവന്‍ സമ്മാനമായി നല്‍കിയത്. ലക്കി ഗ്രഹക്ക് യോജന രണ്ടാം സമ്മാനം നേടിയത് ഗുജറാത്തില്‍ നിന്നുള്ള അധ്യാപകനാണ്. 1100 രൂപയുടെ ഇടപാട് നടത്തിയ ഹര്‍ദിക് കുമാറിനാണ് രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ നേടിയത്. 100 രൂപക്ക് ഇടപാട് നടത്തി സമ്മാന പദ്ധതിയില്‍ പങ്കെടുത്ത ഉത്തരാഖണ്ഡില്‍ നിന്നുള്ള ഭരത് സിംഗ മൂന്നാം സമ്മാനമായ 25 ലക്ഷം രൂപ നേടി.

You must be logged in to post a comment Login