റെക്കോഡുകളുമായി ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ മിശ്ര

2003ല്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയുടെതന്നെ ജവഗല്‍ ശ്രീനാഥിന്റെ പേരില്‍ കുറിക്കപ്പെട്ട 18 വിക്കറ്റുകളുടെ ചരിത്രത്തിനൊപ്പമാണ് മിശ്രയെത്തിയത്. അഞ്ചു ഏകദിനങ്ങളില്‍ നിന്നായി മിശ്ര നേടിയത് പതിനെട്ട് വിക്കറ്റാണ്. സിംബാബ്‌വെക്കെതിരായ ഏകദിനപരമ്പരയില്‍ അവസാനമത്സരത്തില്‍ മിശ്ര 8.5 ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

അതേസമയം, ശ്രീനാഥ് ഏഴു മത്സരങ്ങളില്‍ നിന്നാണ് പതിനെട്ട് വിക്കറ്റ് നേടിയതെങ്കില്‍ മിശ്ര അഞ്ചു മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. ഇതുകൊണ്ടുതന്നെ മിശ്രയ്ക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞേക്കും.

 

 

You must be logged in to post a comment Login