റെക്കോര്‍ഡ് കാത്ത് ബാഴ്‌സ!

1988-89 സീസണില്‍ കോച്ച് ബീന്‍ഹക്കെറിന്റെ കീഴില്‍ റയല്‍ മാഡ്രിഡ് സ്ഥാപിച്ച 35 തുടര്‍ ജയങ്ങളുടെ റെക്കോര്‍ഡാണ് മെസ്സിയും കൂട്ടരും തകര്‍ക്കുവാന്‍ പോകുന്നത്.

barsa
മാഡ്രിഡ്: സ്പാനിഷ് ലീഗിലെ ഏറ്റവും അവിസ്മരണിയമായ നിമിഷം നാളെ വല്ലെകാസില്‍ പിറക്കുമെന്ന പ്രതീക്ഷയിലാണ് ഫുഡ്‌ബോള്‍ ലോകം. നാളെ നടക്കുന്ന ബാഴ്‌സലോണറയോ വല്ലെകാനൊ മത്സരത്തില്‍ ബാഴ്‌സ ജയിച്ചാല്‍ 14 വര്‍ഷം പഴക്കമുള്ള ഒരു റെക്കോര്‍ഡ് കൂടി പഴങ്കഥയാകും.

1988-89 സീസണില്‍ കോച്ച് ബീന്‍ഹക്കെറിന്റെ കീഴില്‍ റയല്‍ മാഡ്രിഡ് സ്ഥാപിച്ച 35 തുടര്‍ ജയങ്ങളുടെ റെക്കോര്‍ഡാണ് മെസ്സിയും കൂട്ടരും തകര്‍ക്കുവാന്‍ പോകുന്നത്. ലീഗില്‍ പതിനാറാം സ്ഥാനത്തുള്ള റയോ അവസാനമായി 2002ലാണ് ബാഴ്‌സയ്‌ക്കെതിരെ ജയിച്ചത്. ഒമ്പതു മത്സരങ്ങളിലും ബാഴ്‌സയ്ക്ക് തന്നെയായിരുന്നു ജയമെന്നതും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

2011ല്‍ കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ സ്ഥാപിച്ച 29 തുടര്‍ ജയങ്ങളുടെ ടീം റെക്കോര്‍ഡ് ഈ സീസണില്‍ ബാഴ്‌സ തകര്‍ത്തു കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച മുന്‍നിരക്കാരായ മെസ്സി, സുവാരസ്, നെയ്മര്‍ സഖ്യമാണ് ബാഴ്‌സലോണയുടെ കരുത്ത്. മികച്ച ഫോമിലുള്ള ഇവരുടെ ആക്രമണത്തിന് തടയിടാന്‍ സീസണില്‍ ഒരു ടീമിന്റെയും പ്രതിരോധ നിരയ്ക്ക് കഴിഞ്ഞിട്ടില്ല എന്നതും ബാഴ്‌സയുടെ വിജയ സാധ്യത വര്‍ധിപ്പിക്കുന്നു.

You must be logged in to post a comment Login