റെഡി-ഗോ ഡയമണ്ട് എഡിഷന്‍ അവതരിപ്പിച്ച് ഡാറ്റ്‌സണ്‍

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ റെഡി-ഗോ ഡയമണ്ട് എഡിഷനെ അവതരിപ്പിച്ച് ഡാറ്റ്‌സണ്‍. മത്സരങ്ങള്‍ ഏറിവരുന്ന ശ്രേണിയില്‍ പുതിയ പതിപ്പുകളെ അവതരിപ്പിക്കാനുള്ള തിടുക്കത്തിലാണ് ഡാറ്റ്‌സണ്‍. അടുത്തിടെ റെഡി-ഗോയുടെ എഎംടി പതിപ്പ് വിപണിയിലെത്തിയിരുന്നു. അല്‍പ്പം കോസ്‌മെറ്റ് അപ്‌ഡേഷനുകളോടെ പുതിയ നിറങ്ങളിലായിരിക്കും റെഡി-ഗോ-ഡയമണ്ട് എഡിഷനുകള്‍ പുറത്തിറങ്ങുക.

റെഡി-ഗോയുടെ 800 സിസി, 1.0 ലിറ്റര്‍ വകഭേദങ്ങളിലായിരിക്കും ഡയമണ്ട് എഡിഷന്‍ ലഭ്യമാകുക. 54 ബിഎച്ച്പിയുെ 72 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്നതാണ് 800 സിസി മൂന്ന് ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. അതേസമയം 67 ബിഎച്ച്പിയും 91 എംഎന്‍ ടോര്‍ക്കുമാണ് 1.0 ലിറ്റര്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. റെഡി-ഗോയുടെ 1.0 ലിറ്റര്‍ എഎംടിയും ഇതോടൊപ്പം ലഭ്യമാണ്. 2.49 ലക്ഷം രൂപ മുതലാണ് റെഡി-ഗോയുടെ വില തുടങ്ങുന്നത്.

You must be logged in to post a comment Login