റെഡ്‍മി നോട്ട് 7 പ്രോ: 2400 രൂപ ക്യാഷ്ബാക്ക് പ്രഖ്യാപിച്ച് ജിയോ

 

ഷവോമിയുടെ റെഡ്‍മി നോട്ട് 7, നോട്ട് 7 പ്രോ സ്‍മാര്‍ട്ട്‍ഫോണുകള്‍ ഫെബ്രുവരി അവസാനമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 48എംപി പ്രൈമറി ക്യാമറയുള്ള ഫോണുകള്‍ വെറും 14,000 രൂപയ്‍ക്ക് താഴെയാണ് ലഭ്യമാകുന്നത് എന്നത് എന്‍ട്രി ലെവല്‍ സ്‍മാര്‍ട്ട്‍ഫോണ്‍ ഡിവൈസുകള്‍ക്ക് ഇടയിലെ മത്സരം തന്നെ കടുപ്പത്തിലാക്കി.

റെഡ്‍മി നോട്ട് 7 സീരീസ് ഫോണുകള്‍ക്ക് ക്യാഷ് ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ റിലയന്‍സ്‍ ജിയോ. 398 രൂപയുടെ റീച്ചാര്‍ജില്‍ ഡബിള്‍ ബെനിഫിറ്റ് എന്ന പേരിലാണ് റീച്ചാര്‍ജ്‍ ആനുകൂല്യം. 70 ദിവസത്തേക്ക് 4ജി ഡാറ്റയാണ് റീച്ചാര്‍ജിലൂടെ കിട്ടുന്നത്. 280 ദിവസത്തേക്ക് 1120ജിബി ഡാറ്റയും മറ്റൊരു ഓഫറിലൂടെ ലഭിക്കും. 1592 രൂപയ്‍ക്കാണ് ഈ റീച്ചാര്‍ജ്‍

ഇതിന് പുറമെയാണ് ക്യാഷ് ബാക്ക് ഓഫര്‍ ജിയോ നല്‍കുന്നത്. റെഡ്‍മി നോട്ട് 7, റെഡ്‍മി നോട്ട് 7 പ്രോ ഫോണ്‍ ഉള്ളവര്‍ക്ക് മൈജിയോ ആപ്ലിക്കേഷനിലൂടെ 299 രൂപയ്‍ക്ക് റീച്ചാര്‍ജ് ചെയ്‍താല്‍ 2400 രൂപ ക്യാഷ്ബാക്ക് വൗച്ചര്‍ ലഭിക്കും.

You must be logged in to post a comment Login