റെയില്‍വേ ബജറ്റ്:പാര്‍ലമെന്റിന് മുന്നില്‍ കേരള എംപിമാരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ചതില്‍ പ്രതിഷേധിച്ച് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. നരേന്ദ്ര മോഡി സര്‍ക്കാരിനെതിരേ മുദ്രാവാക്യം മുഴക്കിയാണ് എല്‍ഡിഎഫ്-യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചത്. പ്രതിഷേധം പാര്‍ലമെന്റിനുള്ളിലും എംപിമാര്‍ പ്രതിഷേധം രേഖപ്പെടുത്തി. ചോദ്യോത്തരവേള തടസപ്പെടുത്തി എംപിമാര്‍ പ്രതിഷേധിച്ചു.റെയില്‍ ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളില്‍ നിന്നുള്ള എംപിമാരും പാര്‍ലമെന്റിനുള്ളില്‍ പ്രതിഷേധിച്ചു.

You must be logged in to post a comment Login