റേഞ്ച് റോവർ വെലാർ’ ഇന്ത്യയിൽ; വില 78.83 ലക്ഷം

ലാൻഡ് റോവറിന്‍റെ ആഡംബര ഓഫ് റോഡ് എസ്‍യുവി ‘റേഞ്ച് റോവർ വെലാർ’ ഇന്ത്യയിലവതരിച്ചു. ഡൽഹി എക്സ്ഷോറൂം 78.83 ലക്ഷം രൂപയ്ക്കാണ് ഈ വാഹനമെത്തിയിരിക്കുന്നത്. വെലാറിന് മേലുള്ള ബുക്കിങ് ഇതിനകം തന്നെയാരംഭിച്ചു. ജനുവരി അവസനാത്തോടുകൂടിയായിരിക്കും വിതരണം ആരംഭിക്കുക.

റേഞ്ച് റോവർ ഫാമിലിയിൽ നിന്നുള്ള നാലാമത്തെ അവതാരമായ വെലാർ ഇവോഖിനും സ്പോർടിനുമിടയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. റേഞ്ച് റോവറിന്‍റെ ഏറ്റവും പുതിയ ഡിസൈൻ ശൈലിയാണ് വെലാറിൽ പിന്തുടർന്നിരിക്കുന്നത്. വീതിയേറിയെ കൂപെ റൂഫ്‌ലൈനാണ് എക്സ്റ്റീരിയറിലെ പ്രധാന ആകർഷണം.

വലുപ്പമേറിയ രണ്ട് ടച്ച് സ്ക്രീനുകളാണ് അകത്തളത്തിലെ ഹൈലേറ്റ്. ലെതർ ഇന്‍റീരിയർ ആണ് വെലാറിൽ ഒരുക്കിയിരിക്കുന്നത്. 117 കുതിരശക്തിയുള്ള 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍, 296 കുതിരശക്തിയുള്ള 3.0 ലിറ്റര്‍ V6 ഡീസല്‍, 247 കുതിരശക്തിയുള്ള 2.0ലിറ്റർ പെട്രോൾ എൻജിനുകളാണ് വെലാറിലെ പവർ ഹൗസ്.

മെഴ്സിഡസ്-ബെന്‍സ് GLE,ബിഎംഡബ്ല്യു X5, ഔഡി Q7, വോള്‍വോ XC90 എന്നീ എസ്‍യുവികളുമായി കൊമ്പുകോർക്കുന്നതിന് വേണ്ടിയാണ് റേഞ്ച് റോവർ വെലാർ ഇന്ത്യയിലെത്തിയിരിക്കുന്നത്.

You must be logged in to post a comment Login