റേസിങ് താരം അശ്വിനും ഭാര്യയും കാറപകടത്തില്‍ മരിച്ചു

ചെന്നൈ: റേസിങ് താരം അശ്വിന്‍ സുന്ദറും(27) ഭാര്യയും കാറപകടത്തില്‍ മരിച്ചു. അശ്വിന്‍ ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ അശ്വിനും ഭാര്യ നിവേദിതയും മരിച്ചു.

ചെന്നൈയിലെ മറീന ബീച്ചിന് സമീപം പട്ടണപ്പാക്കത്ത് വച്ച് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. അമിതവേഗതയിലായിരുന്നു കാറെന്ന് പോലീസ് പറഞ്ഞു. ചെന്നൈ ലീലാപാലസിലേക്കുള്ള മടക്കയാത്രയിലാണ് അശ്വിനും ഭാര്യയും. കാര്‍ അപകടത്തില്‍ പെട്ട് കത്തുന്ന സമയത്ത് സ്ഥലത്തെത്തിയ ഒരാള്‍ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവിടുകയും ചെയ്തു. ഈ ദൃശ്യങ്ങളില്‍ ഓടിക്കൂടിയവരില്‍ ചിലര്‍ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതും എന്നാല്‍ അതിന് മുമ്പ് വന്‍ ശബ്ദത്തോടെ കാര്‍ തീപിടിച്ച് കത്തിയമരുന്നതും കാണാം.

പതിനാലാമത്തെ വയസ്സ് മുതല്‍ അശ്വിന്‍ റേസിങ് രംഗത്തുണ്ട്.

Image may contain: 2 people, people standing and outdoor

You must be logged in to post a comment Login