റൊട്ടേഷനില്ല; സ്ഥിരം നായകനെ പ്രഖ്യാപിച്ച് ബ്രസീല്‍; സൂപ്പര്‍ താരം ടീമിനെ നയിക്കും

റൊട്ടേഷന്‍ പോളിസി എടുത്ത് മാറ്റി. ഇനിമിതല്‍ ബ്രസീല്‍ ദേശീയ ടീമിന് സ്ഥിരമായി ഒരു നായകന്‍ ഉണ്ടാകും. ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ സ്ഥിരം നായകനായി സൂപ്പര്‍ താരം നെയ്മറിനെ പ്രഖ്യാപിച്ചു. നേരത്തെ പരിശീലകന്‍ ടിറ്റെയുടെ ആം ബാന്‍ഡ് റൊട്ടേഷന്‍ പോളിസി ( ക്യാപ്റ്റന്‍ റൊട്ടേഷന്‍ പോളിസി) അനുസരിച്ച് ഓരോ മത്സരത്തിലും വ്യത്യസ്ത താരങ്ങളായിരുന്നു ബ്രസീലിനെ നയിച്ചിരുന്നത്.

എന്നാല്‍, ഈ നീക്കം ഉപേക്ഷിക്കാന്‍ പരിശീലകന്‍ ടിറ്റെ തന്നെ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് യു.എസിനെതിരെ നടക്കുന്ന സൗഹൃദമത്സരമാകും ബ്രസീലിന്റെ സ്ഥിര നായകനെന്ന പദവിയിലുള്ള നെയ്മറിന്റെ അരങ്ങേറ്റ മത്സരം.ക്യാപ്റ്റനായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട നെയ്മര്‍ പുതിയ ഉത്തരവാദിത്വത്തില്‍ ഏറെ അഭിമാനമുണ്ടെന്നും, സന്തോഷത്തോടെ ഈ ദൗത്യം സ്വീകരിക്കുമെന്നും വ്യക്തമാക്കി.

View image on TwitterView image on TwitterView image on TwitterView image on Twitter

CBF Futebol

@CBF_Futebol

Afiando a pontaria para o amistoso de amanhã! 🎯⚽🇧🇷

Bola rola nesta sexta, 21h05. Prepare sua torcida!

Fotos: Lucas Figueiredo/CBF

എന്റെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിച്ചെന്നും, അതുകൊണ്ട് തന്നെ കളിക്കളത്തില്‍ കൂടുതല്‍ മികവ് കാട്ടേണ്ട സമയമായെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, റഷ്യന്‍ ലോകകപ്പിലും ക്യാപ്റ്റന്‍ റൊട്ടേഷന്‍ പോളിസിയായിരുന്നു നായകന്‍മാരെ തെരെഞ്ഞെടുക്കുന്ന കാര്യത്തില്‍ ബ്രസീല്‍ പരിശീലകന്‍ ടിറ്റെ സ്വീകരിച്ചിരുന്നത്.

ലോകകപ്പിന് മുമ്പ് തന്നെ ടിറ്റെയുടെ ഈ രീതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ലോകകപ്പിലും ആം ബാന്‍ഡ് റൊട്ടേഷന്‍ പിന്തുടരാന്‍ ടിറ്റെ തീരുമാനിക്കുകയായിരുന്നു. അതേസമയം, ലോകകപ്പില്‍ മികവ് കാട്ടാന്‍ ബ്രസീലിന് കഴിയാതെ വന്നതോടെ അവസാനം ടിറ്റെയും ആംബാന്‍ഡ് റൊട്ടേഷന്‍ പോളിസിയില്‍ നിന്ന് പിന്റാന്‍ തീരുമാനിച്ചു.

You must be logged in to post a comment Login