റോഡ് പൊളിഞ്ഞാൽ എഞ്ചിനിയർമാർക്ക് എതിരെ നടപടി എടുക്കുമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് റോഡുകൾ പൊളിഞ്ഞാൽ ഉത്തരവാദികളായ എഞ്ചിനിയർമാർക്ക് നേരെ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി. മുൻപും ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുള്ളതായി ഹൈക്കോടതി വ്യക്തമാക്കി. കൊച്ചി നഗരത്തിലെ റോജുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിന്മേലാണ് ഹൈക്കോടതിയുടെ പരാമർശം.

അതേസമയം, നഗരത്തിലെ ഭൂരിഭാഗം റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയായാതായി കൊച്ചി നഗരസഭ ഹൈക്കോടതിയെ അറിയിച്ചു. ശേഷിക്കുന്നവ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്നും നഗരസഭ അറിയിച്ചു.

കലൂർ റോഡിന്റെ സ്ഥിതി മോശമാണെന്നും ദേശീയപാത 17ൽ നിറയെ കുണ്ടു കുഴിയുമാണെന്നും മറ്റു ഹർജി പരിഗണിക്കവേ മറ്റു ജഡ്ജിമാർ ചൂണ്ടിക്കാട്ടി. കുഴികൾ നിറഞ്ഞ റോഡിൽ ഹെൽമറ്റില്ലാതെയുള്ള യാത്ര ബൈക്ക് യാത്രക്കാരുടെ ജീവൻ കൂടുതൽ അപകടത്തിലാക്കുമെന്നും കോടതി പരാമർശിച്ചു.

You must be logged in to post a comment Login