റോയിസ് തന്നെ സ്‌നേഹിച്ചിരുന്നില്ലെന്ന് റീമി, മുഴുവന്‍ സമയവും ഫോണില്‍,അനാവശ്യ കാര്യങ്ങള്‍ക്ക് റീമി കരയുമെന്ന് റോയിസ്: വീഡിയോ വൈറലാകുമ്പോള്‍

0

റോയിസ് തന്നെ സ്‌നേഹിച്ചിരുന്നില്ലെന്ന് റീമി, മുഴുവന്‍ സമയവും ഫോണില്‍,അനാവശ്യ കാര്യങ്ങള്‍ക്ക് റീമി കരയുമെന്ന് റോയിസ്, വിവാഹമോചനത്തിനുശേഷം ഇരുവരുടെയും വീഡിയോ വൈറലാകുമ്പോള്‍

കൊച്ചി: പാട്ടിനൊപ്പം ചടുലമായി നൃത്തച്ചുവടുകള്‍ക്കൊണ്ട് ഒരു കാലത്ത് മലയാളികളുടെ മനംകവര്‍ന്ന ഗായികയാണ് റിമി ടോമി.കാലം മാറിയതോടെ ഇതിനൊപ്പം റിമിയും ചുവടുകള്‍ മാറ്റിച്ചവിട്ടി. സംഗീത പ്രാധാന്യമുള്ള ടെലിവഷന്‍ ഷോകളില്‍ ആദ്യം എത്തി.പിന്നീട് ഏറ്റവും തിരക്കുള്ള ടെലിവിഷന്‍ അവതാരകരില്‍ ഒരാളായി റിമി മാറുകയായിരുന്നു. റീമി അവതരിപ്പിയ്ക്കുന്ന മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി തുടക്കകാലം മുതല്‍ ടെലിവിഷന്‍ റേറ്റിംഗ് ചാര്‍ട്ടില്‍ ഒന്നാമതാണ്.

ഈ പരിപാടിയിലും ഒരുവരും ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്.റീമിയുടെ ഭര്‍ത്താവായിരുന്ന റോയ്‌സുംസംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയുമായിരുന്നു അതിധിതകള്‍. പതിവായി അതിഥികളെ കുടഞ്ഞെറിയുന്ന റീമിയെ ഇത്തവണ വധിയ്ക്കാനുള്ള നിയോഗം സ്്റ്റീഫനായിരുന്നു.

റിമിയുടെ പോരായ്മയായി തോന്നിയത് എന്താണെന്നുള്ള ചോദ്യത്തിന് ഉത്തരമായാണ് വള്‍ പെട്ടെന്ന് കരയുമെന്ന് റോയിസ് പറഞ്ഞത്
ആവശ്യമില്ലാത്ത സമയത്ത് വരെ റിമി കരയുമെന്നും അദ്ദേഹം പറയുന്നു. റോയിസിനെ കുറിച്ച് പറയുമ്പോള്‍ ഫോണ്‍ വിളിയാണ് പ്രശ്‌നമെന്നായിരുന്നു റിമി പറഞ്ഞത്. മാത്രമല്ല റോയിസിന് സ്‌നേഹിക്കാന്‍ ഒട്ടും അറിയില്ലെന്നും പറഞ്ഞിരുന്നു.

പരിപാടിയുടെ ഈ ദൃശ്യങ്ങള്‍ ഇരുവരുടെയും വിവാഹമോചനത്തിനുശേഷം ചൂടപ്പം പോലെയാണ് ആളുകള്‍ കാണുന്നത്. പരിപാടിയില്‍ പറഞ്ഞകാര്യങ്ങളാണോ ഇനി വിവാഹമോചനത്തിലേക്ക് വരെ നയിച്ചതെന്നാണ് റീമിയുടെ ആരാധകര്‍ പറയുന്നത്.

വീഡിയോ കാണാം…

You must be logged in to post a comment Login