റോയൽ എൻഫീൽഡ് പെഗാസസ് ക്ലാസിക് 500 അവതരിച്ചു

പെഗാസസ് ക്ലാസിക് 500 ബൈക്കുകൾ അവതരിച്ചു. യുകെയിൽ നടന്നൊരു ചടങ്ങിലാണ് ഈ ലിമിറ്റഡ് എഡിഷന്‍റെ അവതരണം നടത്തിയത്.

രണ്ടാം ലോക മഹായുദ്ധക്കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പ് സംഘം ഉപയോഗിച്ചിരുന്ന ഫ്ലയിങ് ഫ്ലീ മോട്ടോർസൈക്കുകളാണിവ. യുദ്ധക്കാലത്ത് വെസ്റ്റ് വുഡിലെ ഭൂഗർഭ നിർമ്മാണ കേന്ദ്രത്തിൽ നിന്നായിരുന്നു ഇവയുടെ നിർമാണം നടത്തിയിരുന്നത്. ഭാരം കുറവായതിനാൽ വിമാനത്തിൽ നിന്നും പാരച്യൂട്ട് വഴി ഈ മോട്ടോർസൈക്കിളുകളിലാണ് ബ്രിട്ടീഷ് സൈനികർ യുദ്ധകളത്തിൽ ചെന്നിറങ്ങിയിരുന്നത്.

റോയൽ എൻഫീൽഡിന്‍റെ പെഗാസസ് ക്ലാസിക് 500 ന് 4,999 പൗണ്ടാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. ഇന്ത്യയിൽ ഇതിന് നാലര ലക്ഷത്തിന് മുകളിലാകും വില. ജൂലായ് മുതൽ ഈ മോഡലിന്‍റെ ബുക്കിങ് ആരംഭിക്കും. സർവീസ് ബ്രൗൺ, ഒലീവ് ഡ്രാബ് ഗ്രീന്‍ എന്നീ രണ്ട് നിറങ്ങളിലായിരിക്കും പെഗാസസ് ക്ലാസിക് 500 ലഭ്യമാവുക. അതേസമയം ഇന്ത്യയിൽ സർവീസ് ബ്രൗൺ നിറം മാത്രമായിരിക്കും ലഭ്യമാവുക.

പട്ടാള ശൈലിയിലുള്ള ക്യാൻവാസ് പാരിയറുകൾ, എയര്‍ഫിൽട്ടറിനെ വരിഞ്ഞുമുറുക്കിയ തുകൽവാറും, പിച്ചളയിൽ തീർത്ത ബക്കിളും, കറുപ്പ് നിറത്തിലുള്ള സൈലൻസറും റിമ്മും പെഗാസസ് ക്ലാസിക് 500 ന്‍റെ ശ്രദ്ധേയമായ സവിശേഷതകളാണ്. 27.2 ബിഎച്ച്പിയും 41.3 എൻഎം ടോർക്കും നൽകുന്ന 499 സിസി എയർ കൂൾഡ് സിങ്കിൾ സിലിണ്ടർ എൻജിനാണ് പെഗസാസിന് കരുത്തേകുന്നത

യിരം യൂണിറ്റുകളെ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ 250 പെഗാസസ് മോഡലുകൾ ഇന്ത്യയിലും 190 എണ്ണം ബ്രിട്ടണിലും അവതരിക്കും.

You must be logged in to post a comment Login