ലക്ഷദ്വീപ് അഴിമതി: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; മുന്‍ മലയാളി കളക്ടറും ഭാര്യയും പ്രതിപ്പട്ടികയില്‍

കൊച്ചി: ലക്ഷദ്വീപ് അഴിമതിക്കേസില്‍ മുന്‍ ലക്ഷദ്വീപ് കളക്ടറായിരുന്ന മലയാളി ഏബ്രഹാം വരിക്കമാക്കലിനേയും ഭാര്യ കാവേരി സേനാപതിയേയും ഉള്‍പ്പെടുത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഏബ്രഹാം വരിക്കമാക്കലാണ് ഒന്നാം പ്രതി. ഏഴ് പ്രതികളാണ് കേസിലുള്ളത്. മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനായ ബി വി സെല്‍വരാജ്, പി.ഡബ്ല്യു.ഡി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എസ്. ആറ്റകോയ, കരാറുകാരന്‍ മുഹമ്മദ് കാസിം, കരാറുകാരന്റെ ബന്ധു സിറാജ്, നൗഫല്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.

സി.ബി.ഐ  കൊച്ചി യൂണിറ്റാണ് എറണാകുളം പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

 


ലക്ഷദ്വീപിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള മണല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പ്രതികള്‍ 2006-09 കാലഘട്ടത്തില്‍ കൈക്കൂലി വാങ്ങി അനധികൃതമായി കരാര്‍ നല്‍കിയെന്നാണ് കേസ്. പാവപ്പെട്ടവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് സഹായിക്കാനെന്ന വ്യാജേന മണല്‍ ഇറക്കുമതി ചെയ്തതില്‍ ക്രമക്കേടു നടത്തിയെന്നതാണ് കേസിനാസ്പദമായ സംഭവം.

മുമ്പ് ലക്ഷദ്വീപില്‍ കളക്ടര്‍ ആയിരുന്ന ഏബ്രഹാം വരിക്കമാക്കലൂം ഇപ്പോള്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായ ബി വി സെല്‍വരാജും തങ്ങളുടെ ഔദ്യോദിക പദവി ദുരുപയോഗം ചെയ്ത് അഴിമതിക്കാരെ സഹായിക്കുകയായിരുന്നെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. സിബിഐ കൊച്ചി യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല.

You must be logged in to post a comment Login