ലക്ഷ്മിപതി ബാലാജി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ലക്ഷ്മിപതി ബാലാജി അഭ്യന്തര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. എല്ലാ തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ബാലാജി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. നിലവില്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ആല്‍ബര്‍ട്ട് ടൂട്ടി പാട്രിയോട്‌സിന്റെ ബൗളറായിരുന്നു ബാലാജി. ബാലാജിക്ക് പകരം കര്‍ണാടകയുടെ എസ്.അരവിന്ദിനെ ആല്‍ബര്‍ട്ട് ടൂട്ടി പാട്രിയോട്ട്‌സ് ടീമിലെടുത്തു.

ഞാന്‍ കളിമതിയാക്കുന്നില്ല, സപ്പോട്ടിങ് സ്റ്റാഫായി ടീമിലുണ്ടാകും, അതിനാല്‍ തന്നെ എനിക്ക് ക്രിക്കറ്റ് മത്സരം മിസ് ചെയ്യുകയും ചെയ്യികയുമില്ലെന്ന് ബാലാജി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബൗളിങ് പരിശീലകനായും ബാലാജി സേവനമനുഷ്ഠിച്ചിരുന്നു

അന്തരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ചിട്ടുളള ബാലാജിക്ക് തിരിച്ചടിയായത് പരിക്കാണ്. 2002ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ബാലാജിക്ക് സ്ഥിരതയാര്‍ന്ന പ്രകടനം കാഴച്ചവെക്കാത്തതും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് പ്രതിബദ്ധമായി. എട്ട് ടെസ്റ്റുകള്‍ക്കും 30 ഏകദിനങ്ങള്‍ക്കും പുറമേ അഞ്ച് ട്വന്റി20 മത്സരത്തിലും ബാലാജി ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്.

എട്ട് ടെസ്റ്റില്‍ നിന്നും 37.18 ശരാശരിയില്‍ 27 വിക്കറ്റും 30 ഏകദിനത്തില്‍ നിന്നും 34 വിക്കറ്റും ബാലാജി സ്വന്തമാക്കിയിട്ടുണ്ട്. ടി20യില്‍ 10 അന്താരാഷ്ട്ര വിക്കറ്റുകളാണ് ബാലാജിക്ക് ഉളളത്.

2004ല്‍ ഇന്ത്യയുടെ പാകിസ്താന്‍ പര്യടനത്തിലൂടെയാണ് ബാലാജി ജനപ്രിയ ക്രിക്കറ്റ് താരമായി ഉയരുന്നത്. പാകിസ്താനെതിരെ അവരുടെ നാട്ടില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വനതമാക്കിയപ്പോള്‍ ബാലാജി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചിരിച്ചുകൊണ്ട് പന്തെറിയുകയും ബാറ്റ് ചെയ്യുകയും ചെയ്യുന്ന താരം എന്നാണ് ബാലാജി പൊതുവെ അറിയപ്പെടുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 106 മത്സരങ്ങളില്‍ നിന്ന് 330 വിക്കറ്റ് വീഴ്ത്തിയിട്ടുളള ബാലാജി ഐപിഎല്ലില്‍ 73 മത്സരങ്ങളില്‍ നിന്ന് 76 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

You must be logged in to post a comment Login