ലക്ഷ്മി നായര്‍ താന്‍ തന്നെയെന്ന് സരിത; കേസുകളില്‍ ഇത് പ്രശ്‌നമുണ്ടാക്കാന്‍ ഇടയുണ്ടെന്ന് കമ്മിഷന്‍

Kochi: Solar Panel Scam accused, Saritha Nair arrives to appear at Solar Commission office in Kochi on Wednesday. PTI Photo (PTI1_27_2016_000255B)

കൊച്ചി: ലക്ഷ്മി നായര്‍ താന്‍ തന്നെയെന്ന് സരിത എസ്.നായര്‍ സോളാര്‍ കമ്മിഷനില്‍. പേര് മാറ്റിയ സ്ഥിതിയ്ക്ക് പഴയകേസുകള്‍ നിലനില്‍ക്കുമോ എന്ന് കമ്മിഷന്‍ ചോദിച്ചു. നിലവിലെ കേസുകളില്‍ ഇത് പ്രശ്‌നമുണ്ടാക്കാന്‍ ഇടയുണ്ടെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

2013 ല്‍ ഗസറ്റ് വിഞ്ജാപനം ചെയ്ത് സരിത എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും സരിത പറഞ്ഞു. ലക്ഷ്മി നായര്‍ എന്ന പേരിലാണ് സരിത പലരെയും സമീപിച്ചിരുന്നതെന്ന് സോളാര്‍ കേസിന്റെ തുടക്കം മുതല്‍ വ്യക്തമായിരുന്നു. ഇതിനിടെ, തന്റെ യഥാര്‍ത്ഥ പേര് ലക്ഷ്മി നായര്‍ എന്നല്ലെന്ന് മുഖ്യമന്ത്രിയ്ക്ക് അറിയാമായിരുന്നെന്ന് സോളാര്‍ കമ്മിഷന്‍ മുന്‍പാകെ സരിത കഴിഞ്ഞ ദിവസം നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ ഓഫിസുകളില്‍ സോളര്‍ സംബന്ധിച്ച ജോലികള്‍ ചെയ്തിരുന്നുവെന്നും സരിത പറഞ്ഞു. ഒരു മന്ത്രിയുടെ വീട്ടിലും ജോലി ചെയ്തിരുന്നുവെന്നും സരിത കമ്മിഷനെ അറിയിച്ചു.

ആലപ്പുഴ ചങ്ങനാശേരി വട്ടപ്പാറ പടിഞ്ഞാറേതില്‍ വീട്ടില്‍ സോമരാജന്റെ മകള്‍ സരിത എസ്.നായര്‍, ലക്ഷ്മി നായര്‍ എന്ന വ്യാജ പേരിലാണ് തട്ടിപ്പു നടത്തിയിരുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

You must be logged in to post a comment Login