ലക്ഷ്മി വിലാസ് ബാങ്ക് ആറു ശാഖകള്‍ ആരംഭിച്ചു

കൊച്ചി: ലക്ഷ്മി വിലാസ് ബാങ്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറു ശാഖകള്‍  ആരംഭിച്ചു.  മുന്നൂറാമതു ശാഖ ബാംഗളൂരില്‍ ആരംഭിച്ച ലക്ഷ്മി വിലാസ് ബാങ്ക് ഹൈദരാബാദ്, കോയമ്പത്തൂര്‍, മധുരൈ, കരൂര്‍ എന്നിവിടങ്ങളിലും ശാഖകള്‍ ആരംഭിച്ചിട്ടുണ്ട്.

 

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പയാണ് ബാംഗളൂര്‍ ശാഖ ഉദ്ഘാടനം ചെയ്തത്.  രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പ്രവര്‍ത്തനം വിപുലമാക്കുന്നതിനോടൊപ്പം ദക്ഷിണേന്ത്യയില്‍ ബാങ്ക് മികച്ച വേരുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ബാങ്ക് എം.ഡി.യും സി.ഇ.ഒ.യുമായ കെ.എസ്.ആര്‍. അഞ്ജനേയുലു ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login